ഹൂസ്റ്റണ്‍: ഒറ്റ പ്രസവത്തില്‍ യുവതി ആറ് കുട്ടികള്‍ക്ക് ജന്മം നല്കി. യുഎസ്സിലെ ടെക്സാസ് വിമന്‍സ് ആശുപത്രിയില്‍ തെല്‍മ ചിയാക എന്ന യുവതിയാണ് ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ജനിച്ചത്. 4:50 നും 4:59 നുമിടയിലാണ് ആ അമ്മ ആറുകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. സിന, സുരിയേല് എന്നാണ് പെണ്‍കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ആൺകുട്ടികൾക്ക് പേര് ഇട്ടിട്ടില്ല. കുഞ്ഞുങ്ങളുടേയും അമ്മയുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments