വെറുംകയ്യോടെ ക്ഷേത്രദര്‍ശനത്തിനു പോകരുതെന്നു പഴമക്കാര്‍ പറയുമായിരുന്നു. ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ എന്തെങ്കിലുമൊന്നു ദേവന് അല്ലെങ്കില്‍ ദേവിക്കു സമര്‍പ്പിക്കണം എന്നത് ആചാരമായിത്തന്നെ പണ്ട് കരുതിയിരുന്നു.
ക്ഷേത്രത്തില്‍ പോയാല്‍ എന്തെങ്കിലും വഴിപാടു കൂടി ചെയ്യണം എന്നര്‍ഥം. വലിയ തുകയുടെ വഴിപാടുകള്‍ ചെയ്താലേ ഈശ്വരന്‍ പ്രസാദിക്കൂ എന്നു തെറ്റിദ്ധരിക്കേണ്ട. ഭണ്ഡാരത്തില്‍ ഒരു രൂപയെങ്കിലും കാണിക്കയിട്ടാലും സമര്‍പ്പണമായി.
ഒരു രൂപ പോലും കയ്യില്‍ ഇല്ലെങ്കിലും പേടിക്കേണ്ട. ദേവന് അല്ലെങ്കില്‍ ദേവിക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ ഒരു പൂവ് ഉണ്ടായാലും മതി. ആത്മസമര്‍പ്പണത്തിന്റെ പ്രതീകം കൂടിയാണു കാണിക്കയിടല്‍.
രിക്തപാണിര്‍ന പശ്യേത
രാജാനം ദൈവതം ഗുരും…..’
എന്നാണു പ്രമാണം. രാജാവിനെയും ദൈവത്തെയും ഗുരുവിനെയും വെറുംകയ്യോടെ കാണരുത് എന്നര്‍ഥം.
Post Your Comments