
ചാത്തന്നൂര്‍ : ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ വാട്ടര്‍ ടാങ്കിലെ റീഡിങ് മീറ്റര്‍ റിപ്പയര്‍ ചെയ്യാന്‍ കയറിയ രണ്ട് പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. ചാത്തന്നൂര്‍ സ്വദേശികളായ കരാറുകാരന്‍ അജിത്ത്, സഹായി സുധീഷ് എന്നിവര്‍ക്കാണ് കടന്നലിന്‍റെ കുത്തേറ്റത്. ഇവരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാരംകോട് ജെ.എസ്.എം.ആശുപത്രിക്ക് സമീപമുളള ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ ടാങ്കിലെ അറ്റകുറ്റ പണിക്കിടെയാണ് അപ്രതീക്ഷിതമായി കടന്നലുകള്‍ ആക്രമിച്ചത്. ടാങ്കിലെ മീറ്റര്‍ പരിശോധിക്കാന്‍ ഏണി വഴി മുകളിലെത്തവേയാണ് കടന്നലുകള്‍ ഇളകിയത്. ഇതിനെ തുടര്‍ന്ന് ഇവര്‍ ടാങ്കിലെ വെളളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സ് എത്തിയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.
Post Your Comments