സ്ത്രീകൾക്ക് പ്രസവിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ആഫ്രിക്കയിലെ ഒരു ഗ്രാമം. പടിഞ്ഞാറന്‍ ആഫ്രിക്ക ഗള്‍ഫ് ഓഫ് ഗുനിയയിലെ ഘാന എന്ന ഗ്രാമത്തിലാണ് സ്ത്രീകള്‍ പ്രസവിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ ഗ്രാമത്തിൽ പ്രസവിക്കുന്നത് ദൈവത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ഇവരുടെ വിശ്വാസം. കഠിനമായ പ്രസവ വേദനയോടെ ഗ്രാമത്തില്‍ നിന്നും ഏറെ സഞ്ചരിച്ച് ദൂരെ പോയി പ്രസവിക്കേണ്ട അവസ്ഥയാണ് ഘാനയിലെ സ്ത്രീകള്‍ക്ക്. ഘാനയില്‍ ജീവിച്ചിരിക്കുന്നവരില്‍ ആരും തന്നെ ആ ഗ്രാമത്തില്‍ ജനിച്ചവരല്ല.
മൃഗങ്ങളെ കൊല്ലുന്നതും ശവസംസ്കാരം നടത്തുന്നതും ദൈവ കോപത്തിന് കാരണമാകുമെന്നും ഇവർ വിശ്വസിക്കുന്നുണ്ട്. ഘാനയില്‍ താമസമാക്കാനായി പൂര്‍വികരെത്തിയപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും ഉയര്‍ന്ന ഒരു ശബ്‌ദം കേട്ടുവെന്നും ”ഇതൊരു പുണ്യമായ മണ്ണാണ്. ഇവിടെ താമസിക്കണമെങ്കില്‍ നിങ്ങള്‍ ഈ നിയമങ്ങള്‍ പാലിച്ചേ മതിയാകൂ” എന്നും അവർ കേട്ടതായുമാണ് ഗ്രാമവാസികൾ വ്യക്തമാക്കുന്നത്. ആ ശബ്ദത്തില്‍ പറഞ്ഞ നിയമങ്ങളാണ് ഇവയെന്നും കാലങ്ങളായി ഇവരിത് പാലിച്ച് വരികയാണെന്നും ഗ്രാമവാസികള്‍ പറയുന്നു.
Post Your Comments