തിരുവനന്തപുരം : ചർച്ചയ്ക്കെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെവി തോമസ്. ഒരു ഓഫറും വെക്കേണ്ടെന്ന് ചെന്നിത്തലയോട് തോമസ് പറഞ്ഞു. ഇതോടെ ചെന്നിത്തലയുടെ അനുനയനീക്കം പാളിയിരിക്കുകയാണ്. കെവി തോമസിന്റെ വീട്ടിലെത്തിയാണ് ചെന്നിത്തല ചർച്ച നടത്തിയത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നതനായ നേതാവാണ് കെ.വി തോമാസ് . ആദ്ദേഹത്തിന്റെ സംഭാവനകൾ മറക്കാനാകില്ലെന്ന് കൂടികാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കെ.വി തോമസ് സഹകരിക്കുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പ്രചാരണത്തിന് തോമസും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തോമസിന്റെ സേവനം തുടർന്നും പാർട്ടിക്ക് ആവശ്യമുണ്ട്. തോമസ് ഇനിയും പാർട്ടിയുടെ ഉന്നത അപദവികൾ അലങ്കരിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
Post Your Comments