തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ (21) തട്ടികൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. പ്രാവച്ചമ്പലം സ്വദേശി ബിപിന്‍ രാജിനെയാണ് കരമനയിലെ ബന്ധുവീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ അന്വേഷണ സംഘം പിടികൂടിയത്.
അക്രമി സംഘത്തിന് വഴികാട്ടിയായിരുന്നത് ബിപിനാണ്. ഇയാള്‍ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിലെ 13 പ്രതികളില്‍ 12 പേരും അറസ്റ്റിലായി. അവസാന പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.അനന്തുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കരമന സ്വദേശി സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്. ഇയാള്‍ കേരളം വിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം.
Post Your Comments