ന്യൂഡല്‍ഹി•എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയ സിറ്റിംഗ് എം.പി കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി.
മുന്‍ പ്രധാനമന്ത്രി മാന്‍മോഹന്‍ സിംഗും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക്കും മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും കെ.വി തോമസിനെ ഫോണില്‍ വിളിച്ചു. നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കും വിളിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയിലുള്ള തോമസിനോട് ഡല്‍ഹിയില്‍ തുടരാനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
സീറ്റ് നിഷേധിക്കപ്പെട്ട വാർത്തയറിഞ്ഞ കെ.വി. തോമസ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
Post Your Comments