
തിരുവനന്തപുരം: യുഡിഎഫിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപരമായും സംഘടനപരമായും യുഡിഎഫ് തകര്‍ച്ചയെ നേരിടുകയാണെന്നും കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു കേന്ദ്രീകൃത നേതൃത്വമില്ലെന്നും കോടിയേരി പറഞ്ഞു.
ബിജെപിയിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി കോണ്‍ഗ്രസ് മാറി. അഞ്ച് വര്‍ഷത്തിനിടയില്‍ 200ലധികം നേതാക്കന്മാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയെന്ന് കേടിയേരി കുറ്റപ്പെടുത്തി. വടകരയില്‍ ആര്‍എംപി യുഡിഎഫിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. പണത്തിനു വേണ്ടി ബിജെപി നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി അടിപിടി കൂടുകയാണെന്നും കോടിയേരി പറഞ്ഞു.
Post Your Comments