UAELatest NewsGulf

ലെെംഗീകബന്ധം നിഷേധിച്ചു  ; മസാജ് പാര്‍ലറില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു

അല്‍ റഫാ : പ്രണയിച്ച് വഞ്ചിച്ചതിന് യുവതിയെ ബംഗ്ലാദേശിയായ 30 കാരന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുബായ് കോടതി വാദം കേട്ടു. അല്‍റഫയിലെ ഒ രു മസാജ് പാര്‍ലറിലെ ജീനവക്കാരിയാണ് കൊല്ലപ്പെട്ടത്.ഡിസംബര്‍ മാസത്തിലായിരുന്നു സംഭവം നടക്കുന്നത്. ബംഗ്ലാദേശിയായ പ്രതി യുവതിയുമായി പ്രണയത്തിലായിരുന്നു .

ഈ അവസത്തില്‍ യുവാവ് 7000 ദിര്‍ഹം അടുത്ത് യുവതിക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യുവതി ഇയാളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയും വാട്ട്സാപ്പ് തുടങ്ങിയവയില്‍ നിന്ന് യുവാവിനെ ഒഴിവാക്കുകയും ഇയാളുമായി ആശയവിനിമയം നടത്താതിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതി യുവതി ജോലി ചെയ്യുന്ന മസാജ് പാര്‍ലറില്‍ എത്തുകയും യുവതിയെ ലെെംഗീക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് വഴങ്ങണമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്നും യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭ്രാന്തമായ അവസ്ഥയിലെത്തിയ പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.

എന്നാല്‍ യുവതിയെ മനപൂര്‍വ്വം യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും യദൃശ്ചികമായി സംഭവിച്ചതാണെന്നും പ്രതി കോടതിയെ അറിയിച്ചു. മരണത്തിന് കാരണമായത് കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് ശ്വാസം ലഭിക്കാതെയാണെന്ന് ക്രിമിനോളജി വകുപ്പിലെ റിപ്പോര്‍ട്ടുകളും പറയുന്നു. കേസ് മാര്‍ച്ച് 31 ലേക്ക് മാറ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button