തിരുവനന്തപുരം: കാര്‍ഡില്ലാതെ എടിഎമ്മിലൂടെ പണം പിൻവലിക്കാനുള്ള സൗകര്യവുമായി എസ്ബിഐ. യോനോ ക്യാഷാണ് പുതിയതായി എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ഡ് ഇല്ലാതെ 16,500 എസ്ബിഐ എടിമ്മുകളിലൂടെ യോനോ വഴി പണം പിൻവലിക്കാൻ സാധിക്കും. സ്കിമ്മിംഗ്, ക്ലോണിംഗ് തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഇല്ല എന്നതിന് പുറമെ രണ്ട് ഒതന്റിക്കേഷനിലൂടെ സുരക്ഷിതമാക്കിയ ഇടപാടുകളാണ് യോനോയുടെ പ്രത്യേകത.
ഇടപാടുകള്‍ക്കായി ആറക്കങ്ങളുള്ള യോനോ കാഷ് പിന് ആദ്യം തയ്യാറാക്കണം. റഫറന്‍സ് നമ്പര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് ആയി ലഭിക്കും. അടുത്ത അര മണിക്കൂറിനുള്ളില്‍ തൊട്ടടുത്തുള്ള യോനോ കാഷ് പോയിന്റ് വഴി പിന് നമ്പറും റെഫറന്‍സ് നമ്പറും ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്നതാണ്. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ യോനോ വഴി എല്ലാ ഇടപാടുകളും ഒരൊറ്റ കുടക്കീഴിനുള്ളിലാക്കി ഒരു ഡിജിറ്റല്‍ ലോകം ഒരുക്കുന്നതിനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞു.
Post Your Comments