വിവിധ മോഡലുകളുട വില വീണ്ടും കൂട്ടാനൊരുങ്ങി ടൊയോട്ട. തിരഞ്ഞെടുത്ത മോഡലുകളുടെ വില ഏപ്രില്‍ ഒന്നു മുതല്‍ വർദ്ധിക്കുമെന്നും വാഹന നിര്‍മ്മാണ ഘടകങ്ങള്‍ക്ക് വില ഉയര്‍ന്നതും ഉത്പാദന ചിലവുകള്‍ വര്‍ധിച്ചതും കാര്‍ വില കൂട്ടാന്‍ തങ്ങളെ നിര്‍ബന്ധതരാക്കുകയാണെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ഇന്ത്യ അറിയിച്ചു.
ഏപ്രില്‍ മുതല്‍ എത്ര ശതമാനം വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നതും, ഏതെല്ലാം മോഡലുകളുടെ വില വര്‍ധിക്കുമെന്നതു കമ്പനി അറിയിച്ചില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ടൊയോട്ട അറിയിക്കും. നേരത്തെ ജനുവരിയില്‍ നാലു ശതമാനം വിലവര്‍ധനവ് ടൊയോട്ട നടപ്പിലാക്കിയിരുന്നു.
എത്തിയോസ് ലിവ, എത്തിയോസ് സെഡാന്‍, യാരിസ്, കൊറോള ആള്‍ട്ടിസ്, കാമ്രി ഹൈബ്രിഡ്, ഫോര്‍ച്യൂണര്‍ എസ്യുവി, ഇന്നോവ ക്രിസ്റ്റ എംപിവി, ലാന്‍ഡ് ക്രൂയിസര്‍, പ്രിയുസ് ഹൈബ്രിഡ് എന്നിവയാണ് ടൊയോട്ടയുടെ ഇന്ത്യൻ മോഡലുകൾ.
Post Your Comments