ജാപ്പനീസ് വാഹന നിര്‍മ്മാതക്കളായ ടൊയോട്ടയും സുസുക്കിയും കൈകോര്‍ക്കുന്നു. പുതിയ കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ കാര്‍ ബലെനോ ആയിരിക്കുമെന്ന് ടൊയോട്ട ഇതിനോടകം തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. ടൊയോട്ട ബാഡ്ജ് അണിയാന്‍ പോവുന്ന അടുത്ത കാര്‍ ബ്രെസ്സ ആയിരിക്കുമെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 2020-21 വര്‍ഷത്തില്‍ ഇത് ഇന്ത്യന്‍ നിരത്തുകളിലെത്തും.
ഒറിജിനല്‍ മാരുതി എസ്യുവിയും ടൊയോട്ട ബ്രെസ്സയും തമ്മിലെ രൂപഘടനയ്ക്ക് കാര്യമായ വ്യത്യാസം വരാന്‍ സാധ്യതയില്ല. എക്സ്റ്റീരിയറിലായിരിക്കും ടൊയോട്ട ബ്രെസ്സയ്ക്ക് കമ്പനി മാറ്റങ്ങള്‍ നല്‍കാന്‍ സാധ്യത. പരിഷ്‌ക്കരിച്ച ബമ്പര്‍, ഗ്രില്ലുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയില്‍ മുഖ്യ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബോണറ്റിന് താഴെയായി ടൊയോട്ട ബാഡ്ജും പുത്തന്‍ ബ്രെസ്സയിലുണ്ടാവും. 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിനായിരിക്കും റീ ബാഡ്ജ് ചെയ്ത ബ്രെസ്സയിലുണ്ടാവുക.
പ്രധാനമായും ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആയിരിക്കും പുത്തന്‍ ബ്രെസ്സയെ ടൊയോട്ട വിപണിയിലെത്തിക്കുന്നത്. നിലവിലെ എഞ്ചിനില്‍ നിന്ന് ചെറിയ രീതിയിലുള്ള പരിഷ്‌ക്കരണമായിരിക്കും ടൊയോട്ട ബാഡ്ജില്‍ എത്തുന്ന ബ്രെസ്സയക്കുണ്ടാവുക. ഗിയര്‍ബോക്‌സ് നിലവിലുള്ളത് തന്നെ ആയിരിക്കും.
Post Your Comments