മാരുതി സുസൂക്കിയ്ക്ക് പിന്നാലെ വില വർദ്ധനവ് പ്രഖ്യാപിച്ച് പ്രമുഖ കാർ കമ്പനി ഹ്യുണ്ടായി. അടുത്തവര്‍ഷം ജനുവരി മുതല്‍ വാഹനങ്ങൾക്ക് വില കൂട്ടുമെന്ന് അറിയിച്ചതായാണ് റിപ്പോർട്ട്. ചെലവ് വര്‍ദ്ധിച്ചതുകൊണ്ടാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. മോഡലുകള്‍ക്ക് എത്ര രൂപ വീതം കൂട്ടുമെന്ന് ഹ്യുണ്ടായ് ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം പുതിയ മോഡലുകളായ ക്രെറ്റ, ഓറ കോംപാക്ട് സെഡാന്‍, എലൈറ്റ് ഐ20, ഫ്യുവല്‍ സെല്‍ നെക്സോ എന്നീ മോഡലുകള്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also read : ഫോര്‍ഡിന്റെ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം : മിഡ്നൈറ്റ് സര്‍പ്രൈസ് ഓഫറുകള്‍ പ്രഖ്യാപിച്ചു
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയും വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. നിര്‍മാണ ചെലവ് വര്‍ധിച്ച സാഹചര്യത്തിൽ അടുത്ത വര്‍ഷം ജനുവരി മുതൽ പുതുക്കിയ വില നിലവില്‍ വരും. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ കത്തിലാണ് മാരുതി ഇക്കാര്യം വ്യക്തമാക്കിയത്. 5 ശതമാനത്തോളം വില കൂടുമെന്നാണ് റിപ്പോർട്ട് . ഇതുപ്രകാരം വിവിധ മോഡലുകള്‍ക്ക് വ്യത്യസ്ത നിരക്കിലായിരിക്കും വില വർദ്ധിക്കുക. അതിനാൽ ജനപ്രിയ മോഡലുകളായ ആള്‍ട്ടോ,വാഗണര്‍, സിഫ്റ്റ് ഡിസൈര്‍ തുടങ്ങിയ മോഡലുകള്‍ക്ക് വലിയ തോതിലുള്ള വില വർദ്ധനവ് പ്രതീക്ഷിക്കാം. കിയ മോട്ടോഴ്സും അടുത്ത വര്‍ഷം മുതല്‍ വില വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments