Latest NewsCarsAutomobile

കാറുകള്‍ക്ക് വില കൂടാൻ സാധ്യത : കാരണമിതാണ്

കാറുകള്‍ക്ക് അധിക നികുതി ഈടാക്കുമെന്ന് റിപ്പോർട്ട്. വാഹനങ്ങള്‍ക്ക് ഇരട്ടനികുതിക്ക് സമാനമായ അധിക നികുതി ചുമത്താന്‍ കേന്ദ്രം തയ്യാറെടുക്കുന്നു. കേന്ദ്ര പരോക്ഷനികുതി ബോര്‍ഡിന്റെ ഉത്തരവിനെ തുടർന്ന് പത്ത് ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള കാറുകളിൽ അധിക നികുതി ചുമത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി പ്രമുഖ മലയാള മാധ്യമം റിപ്പോർട്ട് ചെയുന്നു.

നിലവിൽ ഉപഭോക്താവ് കാറിന്റെ വിലയ്ക്കുമേൽ മാത്രമാണ് ജി.എസ്.ടി. നൽകേണ്ടിയിരുന്നത്.10 ലക്ഷം രൂപയ്ക്കുമേൽ വിലയുള്ള കാറായിരുന്നെങ്കിൽ സ്രോതസ്സിൽനിന്നുതന്നെ ഒരു ശതമാനം നികുതി കൂടി ഈടാക്കിയിരുന്നു. ഇത്‌ ആദായ നികുതിയുടെ പരിധിയിൽ വരുന്നതിനാല്‍ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ പലപ്പോഴും ഈ തുക റീഫണ്ട് ചെയ്തു കിട്ടിയിരുന്നു. എന്നാലിപ്പോൾ പുതിയ ഉത്തരവ് പ്രകാരം കാറിന്റെ വില കൂടാതെ സ്രോതസ്സിൽ അടച്ച ഒരു ശതമാനം നികുതി കൂടി കൂട്ടി അതിനുമേല്‍ ജി.എസ്.ടിയും നൽകേണ്ടി വരും. ഇതോടെ നികുതി ബാധ്യത കൂടുകയും പത്ത് ലക്ഷം രൂപയില്‍ കൂടുതലുളള കാറുകളുടെ വില വീണ്ടും വർദ്ധിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button