തിരുവനന്തപുരം: വാതുവയ്പ് കേസില്‍ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള ക്രിക്കറ്റ് അസോസിയേഷന്. വിധി ശരിക്ക് പഠിക്കാന്‍ സമയം കിട്ടിയില്ലെന്നും ബി.സി.സി.ഐയില്‍ നിന്ന് ശ്രീക്ക് അനുകൂലമായ തീരുമാനം വരുമെന്നാണ് പ്രതീക്ഷയെന്നും കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി.നായര്‍ അറിയിച്ചു. കൂടാതെ വിലക്ക് മാറി ശാരീരികക്ഷമത വീണ്ടെടുത്താല്‍ അദ്ദേഹത്തെ കേരളാ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
നിലവില്‍ ബി.സി.സി.ഐയില്‍ സുപ്രീം കോടതി നിയമിച്ച ഇടക്കാലയ ഭരണസമിതിയാണ് കാര്യങ്ങള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ പഴയതുപോലെ കെ.സി.എക്ക് സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ പരിമിതികള്‍ ഉണ്ട്. ശ്രീശാന്തിന്റെ വിലക്ക് മാറ്റുന്നത് സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐയ്ക്ക് കെ.സി.എ കത്തയക്കുമെന്നാണ് സൂചന.
Post Your Comments