ന്യൂഡല്‍ഹി: പത്മശ്രീ പുരസ്കാര വിതരണ ചടങ്ങിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അവാര്‍ഡ് ജേതാവിന്‍റെ അനുഗ്രഹം. കര്‍ണാടകയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ സാലുമരദ തിമക്കയാണ് പുരസ്കാരം സമ്മാനിച്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചത്. ഇത് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈകാരികമായി വൈറലാകുകയും ചെയ്തു.
ചെറുചിരിയോടെ വിനയപൂർവ്വം രാഷ്ട്രപതി അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗും ഉള്‍പ്പെടെയുള്ളവര്‍ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വന്‍ കരഘോഷത്തിന്‍റെ അകമ്പടിയോടെയാണ് സാലുമരദ തിമക്ക പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നതിനായി സ്റ്റേജിലേക്ക് എത്തിയത്.
പത്മ പുരസ്കാരങ്ങള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സമ്മാനിച്ചു. പുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ 56 പേരാണ് പത്മ ബഹുമതി ഏറ്റുവാങ്ങിയത്. ഈ വര്‍ഷം 112 പേര്‍ക്കാണ് പത്മപുരസ്കാരങ്ങള്‍ ലഭിച്ചത്.
Post Your Comments