ന്യൂഡല്‍ഹി: പത്തനംതിട്ടയില്‍ ജനങ്ങളുടെ മനസറിയാന്‍ ആന്‍റോ ആന്‍റണിയെ കോണ്‍ഗ്രസ് നിയോഗിച്ചു. ഡല്‍ഹിയിലെ ഹെെക്കാമാന്‍ഡ് ചേര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ആന്‍റോയെ ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തു. ഇനിയും ഏതാനും സീറ്റുകള്‍ 3 ഓളം സീറ്റുകളുടെ അവസാന തീരുമാനമെടുക്കുന്ന കാര്യം ഹെെക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്.
നാളെ എന്തായാലും കോണ്‍ഗ്രസിന്‍റെ പൂര്‍ണ്ണമായ ചിത്രമറിയാം. ഇതിനിടക്ക് എറണാകുളത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കപ്പെട്ടത് കോണ്‍ഗ്രസിന് അല്‍പ്പം ക്ഷീണമായിട്ടുണ്ട്. കാരണം കെവി തോമസിനെ പോലെയുളള രാഷ്ട്രീയ പ്രഭാവത്തെ തഴഞ്ഞിരിക്കുകയാണ്. പകരം ഹെെബി ഈഡനാണ് എറണാകുളതെത സ്ഥാനാര്‍ഥി. ഇതിനെതിരെ കെവി തോമസ് അതിയായ ഖേദമാണ് അറിയിച്ചത് . താന്‍ ആകശത്ത് നിന്ന് പൊട്ടി വീണതല്ല.
പ്രായമായതാണോ പ്രശ്നം. തന്നെ പാര്‍ട്ടി തളളിയാലും എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയാമെന്നും കെവി തോമസ് പൊട്ടിത്തെറിക്കുകയുണ്ടായി. അതേസമയം ഹെെെബിപറഞ്ഞത് കെവി തോമസിന്‍റെ അനുസരണകത്തിലാണ് മല്‍സരത്തില്‍ മുന്നോട്ട് നീങ്ങാന്‍ പോകുന്നതെന്നും മാഷിന് അര്‍ഹമായ പദവി നല്‍കുമെന്നാണ്.
Post Your Comments