മസ്കത്ത്: സർവീസുകൾ റദ്ദ് ചെയ്ത് ഒമാൻഎയർ. കോഴിക്കോട്ടേക്കുള്ള സർവീസ് റദ്ദാക്കി ഒമാൻ എയർ . ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങളുടെ സർവിസ് നിർത്തിവെച്ചതിന്റെ പശ്ചാത്തലത്തിൽ ഒമാൻ എയർ കോഴിക്കോട്ടേക്കുള്ള സർവിസും റദ്ദാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കി.
കൂടാതെ കഴിഞ്ഞ ബുധനാഴ്ചയാണ് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ഒമാൻ വിമാനത്താവളങ്ങളിൽ ഇതോപ്യൻ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഒമാൻ എയറിന് മാക്സ് എട്ട് ശ്രേണിയിലുള്ള അഞ്ച് വിമാനങ്ങളാണുള്ളത്.
ഇതുകൂടാതെ ഉച്ചക്ക് 2.10ന് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ഡബ്ല്യു.വൈ 293 വിമാനവും തിരിച്ച് 7.45ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ഡബ്ല്യു.വൈ 294 വിമാനവുമാണ് റദ്ദാക്കിയത്. മൊത്തം 56 സർവിസുകളാണ് റദ്ദാക്കിയത്. ഇന്നലെ 14 സർവിസുകളാണ് റദ്ദാക്കി. ഇന്ന് 18ഉം ശനിയാഴ്ച 24ഉം സർവിസുകളും ഉണ്ടായിരിക്കില്ലെന്ന് ഒമാൻ എയർ അറിയിച്ചു.
Post Your Comments