സാൻഫ്രാൻസിസ്കോ: ഫേസ്ബുക്ക് വിട്ട് ഉന്നതർ; ഓഹരിയിലും ഇടിവ് . മാർക് സുക്കർബർഗുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് വാട്സാപ് മേധാവിയുൾപ്പടെ ഫെയ്സ്ബുക്കിലെ 2 ഉന്നതർ കമ്പനി വിട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കവാട്സാപ് മേധാവി ക്രിസ് ഡാനിയേൽസ് ഫെയ്സ്ബുക്കിലെ മൂന്നാമൻ എന്നു വിശേഷിപ്പിച്ചിരുന്ന ചീഫ് പ്രോഡക്റ്റ് ഓഫിസർ ക്രിസ് കോക്സ്, എന്നിവരാണു രാജിവച്ചത്. വിഡിയോ, ഗെയിം വിഭാഗങ്ങളുടെ തലവനായിരുന്ന ഫിഡ്ജി സിമോകോക്സിനു പകരം ഫെയ്സ്ബുക് ആപ്പിന്റെ ചുമതല ഏറ്റെടുക്കും. പ്രോഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റായ വിൽ കാത്കാർട്ട് വാട്സാപ് മേധാവിയാകും.
എന്നാൽഫെയ്സ്ബുക്കിന്റെ തുടക്കകാലം മുതൽ ക്രിസ് കോക്സുണ്ടായിരുന്നു. ഫെയ്സ്ബുക്കിനെഎൻക്രിപ്ഷൻ അധിഷ്ഠിതമായ മെസേജിങ് കമ്പനിയാക്കി മാറ്റുമെന്ന സക്കർബർഗിന്റെ പ്രഖ്യാപനത്തിന്റെ പിറ്റേന്നാണു രാജി. മെസേജിങ്ങിലേക്കുപബ്ലിക് ഷെയറിങ്ങിനു പകരം ശ്രദ്ധതിരിഞ്ഞതു മൂലമാണു കോക്സ് രാജിവച്ചതെന്നാണു സൂചന. രാജിപ്രഖ്യാപനത്തിനു ശേഷം ഫെയ്സ്ബുക്കിന്റെ ഓഹരിയിടിഞ്ഞു
Post Your Comments