Latest NewsNewsBusiness

റെക്കോർഡ് നേട്ടത്തിൽ കയറ്റുമതി വരുമാനം, രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവിട്ട് ഭാരത് ഫോർജ്

ഇത്തവണ പ്രതിരോധ വെർട്ടിക്കൽ ബിസിനസ് നേട്ടം കൈവരിച്ചിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് കല്യാണി ഗ്രൂപ്പിന്റെ പ്രമുഖ ബഹുരാഷ്ട്ര എൻജിനീയറിംഗ് കമ്പനിയായ ഭാരത് ഫോർജ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 1,066.4 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, വ്യവസായ മേഖലയിൽ നിന്ന് 850 കോടി രൂപയുടെ പുതിയ ബിസിനസ് നേടാനും സാധിച്ചിട്ടുണ്ട്. 2023- 24 വരെയുള്ള കാലയളവിൽ വരുമാനത്തിൽ 16 ശതമാനം വാർഷിക വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇത്തവണ പ്രതിരോധ വെർട്ടിക്കൽ ബിസിനസ് നേട്ടം കൈവരിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം, പ്രതിരോധ വെർട്ടിക്കൽ ബിസിനസിന് 155.50 ശതകോടി ഡോളർ വരുമാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി നേരിട്ട സെമി കണ്ടക്ടർ ദൗർബല്യം ഇത്തവണ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. അതിനാൽ, ഓട്ടോമൊബൈൽ വിഭാഗത്തിൽ നിന്നും കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടാതെ, വൈദ്യുത വാഹനങ്ങളുടെ നിർമ്മാതാക്കളിൽ നിന്നുളള ഓർഡറുകൾ ലഭിക്കാനുളള പ്രവർത്തനങ്ങൾക്കും കമ്പനി തുടക്കമിട്ടിട്ടുണ്ട്.

Also Read: ഗ്ലോബൽ ഹെൽത്ത്: ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തു, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button