കൊച്ചിയിൽ സ്ഫോടനം നടത്തുമെന്ന ഭീഷണിയിൽ യു.എ.പി.എ കേസ് പോലീസ് അന്വേഷിക്കുന്നത് എന്തുകൊണ്ടാണ് രഹസ്യമായി വയ്ക്കുന്നതെന്ന് ബി.ജെ.പി വക്താവ് സന്ദീപ് ജി വാര്യർ. ഗുരുതരമായ സുരക്ഷാ പ്രശ്നം മൂടി വയ്ക്കാനാണോ മാധ്യമങ്ങളടക്കം ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദീപ് ജി വാര്യർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘കൊച്ചിയിൽ സ്ഫോടനം നടത്തുമെന്ന ഭീഷണിയിൽ യു.എ.പി.എ കേസ് എടുത്ത് പോലീസ് രഹസ്യമായി അന്വേഷിക്കുന്നു. എന്തേ ഈ സംഭവം രഹസ്യമാക്കി വെക്കുന്നു? ഗുരുതരമായ സുരക്ഷാ പ്രശ്നം മൂടി വയ്ക്കാനാണോ മാധ്യമങ്ങളടക്കം ശ്രമിക്കുന്നത് ?
കൊച്ചിയെ തീവ്രവാദികൾ ലക്ഷ്യമാക്കില്ല എന്ന ചിന്ത ഏതായാലും വേണ്ട. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒന്നും ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളുടെ പ്രധാന കേന്ദ്രവുമായ കൊച്ചി അക്രമിക്കപ്പെട്ടേക്കാം. കൊളോമ്പോയും കോയമ്പത്തൂരും തീവ്രവാദികൾ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിൽ കൊച്ചിയെയും അവർ ലക്ഷ്യം വെക്കും. ജാഗ്രത.’- സന്ദീപ് ജി വാര്യർ പറഞ്ഞു.
Post Your Comments