KeralaLatest NewsNews

കേരളത്തിലെ കോവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് , പ്രതികരണവുമായി മന്ത്രി കെ.കെ. ശൈലജ : കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കുള്ള കൊറോണ വൈറസ് വാക്‌സിന്‍ മാത്രമാണുള്ളതെന്നും വാക്‌സിന്‍ വിതരണം തുടരുന്നതിന് വേണ്ടി കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിലെ വാക്‌സിന്‍ ദൗര്‍ലഭ്യത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിനെല്ലാം പുറമേ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ച് ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read Also : രാജ്യത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷം; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,68,912 പേർക്ക്

രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടാകുന്നതിനാല്‍ ഓരോ ജില്ലകളിലും അതനുസരിച്ചുള്ള പ്ലാനിംഗ് ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button