ദില്ലി: ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. റെഡ്ക്രോസ് പുറത്തുവിട്ട പട്ടികയിലാണ് കാണാതായ ഇന്ത്യക്കാരില്‍ 25 വയസ്സുള്ള മലയാളിയും ഉള്‍പ്പെട്ടതായി വ്യക്തമാകുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ വിദേശ മന്ത്രാലയം ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരു ഇന്ത്യക്കാരന്‍ മരിച്ചതായും രണ്ട് പേര്‍ പരിക്കുകളോടെ ചികിത്സയിലുള്ളതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസീലന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആറുപേരെ കാണാതായതായും ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും റിപ്പോർട്ട് ഉണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു.
ഒരു തോക്കിന്‍റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളില്‍ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. മുസ്ലിം പള്ളിക്ക് അകത്തും പുറത്തുമായി തുടര്‍ച്ചയായി വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് അക്രമിയായഓസ്ട്രേലിയന്‍ സ്വദേശി ബ്രന്റണ്‍ ടാറന്റ് പുറത്തുവിട്ടത്.
Post Your Comments