ഓക്‌ലന്‍ഡ്: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചര്‍ച്ചിൽ നടന്ന വെടിവെപ്പില്‍ മരിച്ചവരിൽ മലയാളി യുവതിയും. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിനിയും കാർഷിക സർവകലാശാലയിലെ എം.ടെക് വിദ്യാർത്ഥിനിയുമായ ആൻസി അലി ബാവയാണ് മരിച്ചത്. കഴിഞ്ഞ വർഷമാണ് ന്യൂസിലൻഡിലേക്ക് പോയത്. ഇതോടെ ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി.
ഇതോടെ ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. ഒൻപത് ഇന്ത്യൻ വംശജരെ കാണാതായെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്ത് വന്നത്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇന്ത്യക്കാരില്‍ ഒരാള്‍. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്നും ന്യൂസലന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മറ്റ് ആറുപേരെ കുറിച്ച് വിവരമില്ല.
ഇന്നലെ ഉച്ചയ്ക്ക് 1.30നു സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള പള്ളികളില്‍ ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്ക്കെത്തിയവര്‍ക്കുനേരെ ആയുധധാരി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായും 20ഓളം പേര്‍ക്ക് പരിക്കേറ്റതായും ന്യൂസിലന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്
Post Your Comments