ന്യൂഡല്‍ഹി: മുഖംമിനുക്കി പുതിയ രൂപത്തില്‍ ഫോര്‍ഡ് ഫിഗോ വിപണിയിലെത്തി. പഴയ ഫിഗോയുടെ അതേ പ്ലാറ്റ്ഫോം നിലനിര്‍ത്തി ചില മാറ്റങ്ങള്‍ വരുത്തിയാണ് പുത്തന്‍ ഫിഗോയുടെ വരവ്. 5.51 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില
നവീകരിച്ച ഫിഗോ ഹാച്ച്ബാക്കില്‍ 1.2 ലിറ്റര്‍ 3 സിലന്റെര്‍ പെട്രോള്‍ എഞ്ചിന് 96 PS ശക്തിയും 120 NM ടോര്‍ക്കും നല്‍കും. അദ്യമായാണ് ഫോര്‍ഡ് ഹാച്ച്ബാക്കിന് ഈ എഞ്ചിന് ഉപയോഗിക്കുന്നത്. 1.5 നാല് സിലന്റെര്‍ പെട്രോള്‍ എഞ്ചിനാണ് ഓട്ടോമാറ്റിക്ക് പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡീസല്‍ എഞ്ചിന് യാതൊരു മാറ്റവുമില്ല. 1.5 നിറ്റര്‍ 4 സിലന്റെര്‍ ഡീസല്‍ എഞ്ചിന് 100 PS ശക്തിയും 215 NM ടോര്‍ക്കും നല്‍കും.
സുരക്ഷക്കായി 6 എയര്‍ ബാഗ്, 7 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫൊര്‍ട്ടെയിന്‍മെന്റ്, മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്പ്ലേ, എ.ബി.എസ്, ഇ.ബി.ഡി , ഓട്ടോമാറ്റിക്ക് ഹെഡ് ലാംപ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പഴ്സ്, റിയര്‍ വ്യൂ ക്യാമറ എന്നിവയാണ് പുതിയ ഫിഗോയിലുള്ളത്. മാരുതി സുസൂക്കി ഷിഫ്റ്റ്, ഹുണ്ടായ് ഗ്രാന്റ്റ് ഐ 10, ഫോക്സ്വാഗണ് പോളോ എന്നീ വാഹനങ്ങളുമായാണ് ഫിഗോ മത്സരിക്കുന്നത്.
Post Your Comments