![](/wp-content/uploads/2019/03/food-1.jpg)
ചെന്നൈ: വിദ്യാര്‍ത്ഥികൾക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്ക്. ചെന്നൈയിലെ സ്കൂളിലാണ് വിലക്ക് ഏർപ്പെടുത്തിയത്. സ്‌കൂളിന്റെ സുരക്ഷയും കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണവും ഉറപ്പാക്കാനാണ് ഈ നടപടി എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
ഊബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി പോലുള്ള ഫുഡ് ഓര്‍ഡറിങ് ആപ്പുകള്‍ വഴി സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്ഷണമെത്തിക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് രക്ഷിതാക്കളോട് ഭക്ഷണം ആപ്പുകള്‍ വഴി എത്തിക്കരുതെന്ന് സ്‌കൂള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2 മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടുള്ള കത്ത് അയച്ചു.
എന്നാൽ ഫുഡ് എത്തിക്കുന്നത് സ്ഥിരമായല്ലന്നും എന്നാല്‍ കുട്ടികള്‍ സ്‌കൂളില്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ രക്ഷിതാക്കളോ സുഹൃത്തുക്കളോ ആണ് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കുന്നതെന്നും അതിനാലാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അധികൃതര്‍ പറയുന്നു.
Post Your Comments