Latest NewsKerala

വരള്‍ച്ച രൂക്ഷം; തെന്മലയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനി

കൊല്ലം: വേനല്‍ കടുത്തതോടെ വരള്‍ച്ച കാരണം കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കുടിവെള്ളം കിട്ടാക്കനി. തെന്‍മലയില്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. ഇപ്പോള്‍ കഴുതുരിട്ടിയാറിന് സമീപം കുഴികുത്തിയാണ് പ്രദേശവാസികള്‍ വെള്ളമെടുക്കുന്നത്.

എംഎസ്എല്‍ റോഡില്‍ നിന്നും ഏകേദശം ഇരുപതടി താഴ്ചയിലാണ് കഴുതുരുട്ടിയാര്‍ ഒഴുകുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രദേശ വാസികള്‍ ദിവസം രണ്ട് തവണ ഇവിടെയെത്തി ആറിന് സമീപമുള്ള കുഴിയില്‍ നിറഞ്ഞിരിക്കുന്ന വെള്ളമെടുക്കും. തകര്‍ന്നു കിടക്കുന്ന വഴിയിലൂടെ ഇവിടേക്ക് ഇറങ്ങിവരുന്നതും തിരികെ വെള്ളവുമായി കറയിപ്പോകുന്നതും ഏറെ അപകടകരമാണ്.

സര്‍ക്കാര്‍ ഓഫീസുകള്‍ പലതവണ കയറിയിറങ്ങിയെങ്കിലും ഈ ഭാഗത്തേക്ക് വെള്ളമെത്തിക്കാന്‍ ഒരു സംവിധാനവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. 60 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. എംഎസ്എല്ലിലേക്ക് പൈപ്പിടാന്‍ സര്‍ക്കാരിലേക്ക് അനുമതി തേടിയിട്ടുണ്ടെന്നാണ് പഞ്ചായത്തും ജലഅതോറിറ്റിയും നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button