
പുനലൂര്‍: ചെന്നായയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. കൊല്ലം തെന്മലയില്‍ ആണ് സംഭവം. പരിക്കേറ്റ വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരെത്തിയാണ് വിജയനെ ചെന്നായയുടെ മുന്നില്‍ നിന്നും രക്ഷിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചെന്നായയെ പിടിച്ചു. പുലര്‍ച്ചെ പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് വിജയന് നേരെ ചെന്നായുടെ ആക്രമണമുണ്ടായത്.
ALSO READ: അക്രമിച്ചാൽ തോക്കെടുക്കാം; ഇന്ത്യന്‍ സൈന്യത്തിന്റെ നിയമത്തിൽ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍
വീടിന് സമീപത്ത് പതുങ്ങിനിന്ന ചെന്നായ് വിജയന്റെ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. കഴുത്തിന് പരിക്ക് പറ്റിയ വിജയനെ നാട്ടുകാരെത്തിയാണ് രക്ഷിച്ചത്. ആക്രമണത്തിന് ശേഷം ചെന്നായ് കാട്ടിലേക്ക് മറഞ്ഞു. കൊച്ചുകുട്ടികള്‍ ഉള്‍പ്പടെയുള്ള സ്ഥലത്ത് ചെന്നായ് എത്തിയത്. നാട്ടുകാരെ ഭീതിയിലാക്കിയുണ്ട്. പ്രാഥമിക ചികിത്സക്ക് ശേഷം വിജയനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി സ്ഥലത്ത് പരിശോധന നടത്തി. ഈഭാഗത്ത് നേരത്തെ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.
Post Your Comments