പറവൂര്‍ : വിവാഹം നിശ്ചയം കഴിഞ്ഞ വധുവിന്റെ വീട്ടുകാര്‍ ക്ഷണിച്ചതനുസരിച്ച് ക്ഷേത്രോത്സവത്തിനെത്തിയ പ്രതിശ്രുതവരന് മര്‍ദ്ദിച്ച കേസില്‍ നാലു പേര് അറസ്റ്റില്‍. ചെറിയപല്ലംതുരുത്ത് സ്വദേശികളായ വടക്കേപറമ്പില്‍ നിഖില്‍ (27) കമ്പിവേലിക്കകത്ത് ഹജീദ് സായി (26) തുണ്ടിയില്‍ വീട്ടില്‍ സജീത്ത് (27) പുളിയാംകണ്ടത്തില് അക്ഷയ് (22) എന്നിവരെയാണ് പറവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കേസിലെ മുഖ്യപ്രതിയടക്കം മൂന്നു പേര് ഒളിവിലാണ്. പെരുമ്പടന്ന മാട്ടുമ്മല്‍ കൊച്ചാതിപറമ്പില് വിഷ്ണു (27)വിനാണ് മര്‍ദ്ദനമേറ്റത്. മൂക്കിന്റെ എല്ലിന് പൊട്ടുണ്ട്. കണ്ണിനു പരിക്കുണ്ട്. വിഷ്ണുവിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ചെറിയപല്ലംതുരുത്തിലുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തി മടങ്ങുമ്പോള്‍ പറയകാട് പാലത്തിനു സമീപത്താണ് സംഭവം. വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞു നിറത്തി മര്‍ദ്ദിക്കുകയായിരുന്നു. ബോധം രഹിതനായി റോഡില്‍ വീണ വിഷ്ണുവിനെ പുറകെ ബൈക്കിലെത്തിയ സുഹൃത്തുകളാണ് അശുപത്രിയില്‍ എത്തിച്ചത്. വിഷ്ണുവുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. താമസിച്ചു വരുമ്പോള്‍ വിഷ്ണു ബൈക്കില്‍ വീട്ടില്‍ കൊണ്ടുവന്നു വീടാറുണ്ട്. ഈ സമയത്ത് മുമ്പും ഈ സംഘത്തില്‍പ്പെട്ടവര്‍ അസഭ്യം പറയാറുണ്ടായിരുന്നതായി വിഷ്ണു പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സംഘത്തിലുള്ളവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments