ഓരോ വര്‍ഷവും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ആദ്യമായി പുറത്തുവിട്ട് കൊക്കക്കോള കമ്പനി.ഇരുന്നൂറോളം രാജ്യങ്ങളില്‍ മാര്‍ക്കറ്റ് കീഴടക്കിയ കമ്പനിയാണ് കൊക്കക്കോള. ഓരോ ദിവസവും 190 കോടി കുപ്പിപ്പാനീയമാണ് ലോകമെമ്പാടുമായി ഇവര്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ നമ്മള്‍ സ്ഥിരം കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന കോളാ ഉല്‍പന്നങ്ങള്‍ക്ക് പുറമേ, വ്യത്യസ്തമായ അഞ്ഞൂറിലധികം ശീതളപാനീയ ഉല്‍പന്നങ്ങളാണ് കമ്പനി ലോകവിപണിയിലിറക്കുന്നത്.
2017 ല്‍ മാത്രം 3 മില്യണ്‍ ടണ്‍, അഥവാ 30 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് കമ്പനി ഉപയോഗിക്കുന്നത്. അതായത് പ്രതിദിനം 8,219 ടണ്‍! മണിക്കൂറില്‍ 342 ടണ്‍. ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മുഴുവന്‍ പുനരുപയോഗിക്കാന്‍ വേണ്ട കാര്യങ്ങളെല്ലാം കമ്പനി ചെയ്യുന്നുണ്ടെന്നാണ് അധിക്യതര്‍ അവകാശപ്പെടുന്നത്.
2020ഓടുകൂടി കമ്പനി ഉപയോഗിക്കുന്ന 50% പ്ലാസ്റ്റിക്കും പുനരുപയോഗിക്കാന്‍ കഴിയുന്നതായിരിക്കുമെന്ന് ഇവര്‍ ഉറപ്പുപറയുന്നു. നിലവില്‍ കമ്പനി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 25% മാത്രമാണ് ‘റീസൈക്കിള്‍’ ചെയ്തെടുക്കുന്നത്. കൊക്കക്കോള മാത്രമല്ല, നെസ്ലേയും കോള്‍ഗേറ്റും പോലുള്ള പ്രമുഖ കമ്പനികളെല്ലാം പ്രതിവര്‍ഷം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ഞെട്ടിക്കുന്നതാണ്, അവ ഇങ്ങനെയാണ്:-
നെസ്ലേ – 17 ലക്ഷം ടണ്‍
കോള്‍ഗേറ്റ് – 2,87,008 ടണ്‍ (2018)
യൂണിലിവര്‍ – 6,10,000 ടണ്‍
ബര്‍ബെറി – 200 ടണ്‍
Post Your Comments