ശരീരഭാരം കുറയ്ക്കാൻ നിരവധി കാര്യങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ശരീരഭാരം കുറയ്ക്കാൻ മോര് എങ്ങനെ ഉപയോഗിക്കാം എന്നത് ആർക്കെങ്കിലും അറിയുമോ? ഭാരം കുറയ്ക്കാൻ ആരോഗ്യകരമായ പാനീയങ്ങൾ അന്വേഷിച്ച് നടക്കുമ്പോൾ ഏറ്റവും മുൻ പന്തിയിൽ തന്നെ വരുന്ന ഒരു പാനീയമാണ് മോര് അല്ലെങ്കിൽ ബട്ടർ മിൽക്ക്.
ചുട്ടുപൊള്ളുന്ന വേനലിൽ മിക്ക ആളുകളും ആസ്വദിക്കുന്ന ആരോഗ്യകരമായ, രുചികരമായ ഒരു പാനീയം കൂടിയാണിത്. കാരണം, ഇത് ചൂടിനെ മറികടക്കാൻ സഹായിക്കുന്നതിനോടൊപ്പം ക്ഷീണവും അകറ്റും. തണുപ്പിച്ച തൈര്, വെള്ളം, ജീരകം, തുളസി തുടങ്ങിയ ചേരുവകൾ എല്ലാം ഇതിന്റെ രുചി കൂട്ടുന്ന മിശ്രിതങ്ങളിൽ ചിലതു മാത്രമാണ്. ആയുർവേദത്തിലെ ഏറ്റവും ഫലപ്രദമായ പാനീയങ്ങളിൽ ഒന്നായ മോര് ദഹനത്തിനും കാര്യമായി സഹായിക്കും. ഇക്കാരണത്താൽ തന്നെ, വേനൽക്കാലത്ത് പോഷകാഹാര വിദഗ്ധർ മോര് കൂടുതലായി ആളുകൾക്ക് ശുപാർശ ചെയ്യുന്നുണ്ട്.
സോഫ്റ്റ് ഡ്രിങ്ക് പോലുള്ള പാനീയങ്ങൾക്ക് പകരമായും ഇത് ഉപയോഗിക്കാം. ആയുർവേദം അനുസരിച്ച്, ദഹന ശേഷി എളുപ്പമാക്കാനുള്ള കഴിവ് ഉള്ളതിനാൽ ഉച്ചഭക്ഷണത്തിന് ശേഷം മോര് കുടിക്കുന്നത് നല്ലതാണ്. അതേസമയം, രാത്രിയിൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
ജീരകവും മോരും ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലൊരു മാര്‍ഗ്ഗമാണ്.
മോരിൽ നന്നായി പൊടിച്ച ജീരകം ചേർത്ത് കഴിക്കണം. ഇത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾ ലഘൂകരിക്കുകയും ചെയ്യും.
ഇഞ്ചി നന്നായി ചതച്ച്, അതിന്റെ നീര് എടുത്ത്, ഈ ഇഞ്ചി നീര് 1 ടീസ്പൂൺ, മോരിൽ ചേര്‍ത്ത് കഴിക്കുന്നത് പിത്തരസം നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ മോരിൽ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഒന്ന് അതിൽ കുറച്ച് തുളസി ചേർക്കുക എന്നതാണ്. ഇത് മികച്ച ഒരു ഔഷധക്കൂട്ടാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പല അസുഖങ്ങളിൽ നിന്നും ഈ ഔഷധക്കൂട്ട് നിങ്ങളെ മാറ്റി നിർത്തും.
Post Your Comments