Latest NewsIndia

അസം ധനമന്ത്രിക്ക് ബിജെപിയുടെ അപൂര്‍വ്വ പരിഗണന

അസം ധനമന്ത്രിക്ക് അപൂര്‍വ്വ പരിഗണന നല്‍കി ബിജെപി നേതൃത്വം. വടക്കക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ശക്തമായ അടിത്തറയുണ്ടാക്കിയ നേതാവാണ് അസം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

രാജ്യത്തെ ഏത് ലോക്‌സഭാമണ്ഡലത്തിലും ഹിമന്ത ബിശ്വ ശര്‍മ്മയക്ക് മത്സരിക്കാമെന്നാണ് ബിജെപിയുടെ വാഗ്ദാനം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഹിമന്തക്ക് ഈ അപൂര്‍വ്വ വാഗ്ദാനം നല്‍കിയിരിക്കുന്നത്. അംസ, ത്രിപുര, മണിപ്പൂര്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് ഹിമന്ത. ഹിമന്തയുടെ സേവനം പാര്‍ട്ടിക്ക് അത്രയ്ക്കും ശക്തി പകര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിനായി പാര്‍ട്ടി ഇത്തരത്തില്‍ ഒരു വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നത്.

അതേസമയം പാര്‍ട്ടി നല്‍കിയത് വലിയ അവസരമാണമെന്നും എന്നാല്‍ അസം ധനമന്ത്രി സ്വന്തം സംസ്ഥാനമായ അസമില്‍ നിന്ന് മത്സരിക്കാനാണ് സാധ്യതയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ദാസ് പറഞ്ഞു. അസമിലെ ടെസ്പൂര്‍ മണ്ഡലത്തില്‍ നിന്നാവും ഹിമന്ത ബിശ്വ ശര്‍മ സ്ഥാനാര്‍ത്ഥിയാകുന്നത്. എന്നാല്‍ ഈ മണ്ഡലത്തിലെ സിറ്റിംഗ് എംപി രാം പ്രസാദ് ശര്‍മ തന്നെ ഒഴിവാക്കിയാല്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button