തിരുവനന്തപുരം : തലസ്ഥാനത്ത് യുവാവ് കുത്തേറ്റുമരിച്ചു. ഒരാൾക്ക് ഗുരുതരപരിക്ക്. ശ്രീവരാഹം സ്വദേശി ശ്യാം മണികുട്ടനാണ് മരിച്ചത്. ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ മണിക്കുട്ടന് തടയാന്‍ ചെല്ലുമ്പോഴാണ് കുത്തേറ്റത്.
ലഹരിക്ക് അടിമയായ അര്‍ജുനാണ് കുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഉണ്ണിക്കണ്ണന്, വിമല്‍എന്നിവര്‍ക്കും കുത്തേറ്റു. സംഭവത്തില്‍പ്രതികളായ രജിത്ത്, മനോജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍പോയ അര്ജുന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.
തലസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചക്കിടെ ലഹരി സംഘം കൊലപ്പെടുത്തുന്ന മൂന്നാമത്തെ ആളാണ് മണികുട്ടന്. പേരിന് നടത്തുന്ന പരിശോധനയല്ലാതെ പോലീസിനോ എക്സൈസിനോ ലഹരി വിതരണ റാക്കറ്റിനെ പിടിക്കാനാകുന്നില്ലയെന്നാണ് വിവരം.
Post Your Comments