ന്യൂഡല്‍ഹി: ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ശ്രീശാന്തിനെതിരെയുള്ള ബിസിസിഐയുടെ വിലക്ക് തുടരുകയാണ്. ഇത് ചോദ്യം ചെയതുള്ള ശ്രീശാന്തിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.
അതിനെതിരെയാണ് ശ്രീശാന്ത് സുപ്രീംകോടതിയിലെത്തിയത്. ഒത്തുകളിവിവാദം മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ശ്രീശാന്തിന്റെ പൊരുമാറ്റം അത്ര നല്ലതായിരുന്നോ എന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. ഒത്തുകളിക്കുന്നതിനായി വാതുവെപ്പുകാര്‍ സമീപിച്ച വിവരം എന്തുകൊണ്ട് ശ്രീശാന്ത് ബിസിസിഐയെ അറിയിച്ചില്ല എന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷന്‍,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുക.
Post Your Comments