തിരുവനന്തപുരം: തന്റെ ബന്ധുക്കൾ ബിജെപിയിൽ ചേർന്നെന്ന വാർത്തയോട് പ്രതികരിച്ചു ശശി തരൂർ. തന്റെ കുടുംബത്തിൽ എല്ലാ പാർട്ടിയിൽ പെട്ട ആളുകളും ഉണ്ടെന്ന് തരൂർ പറഞ്ഞു.തരൂരിന്‍റെ അമ്മയുടെ സഹോദരി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങള്‍ കുടുംബത്തില്‍ ഉണ്ട്.
സിപിഎം ഭാരവാഹികളായ ബന്ധുക്കളും തനിക്കുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു ബിജെപിയിൽ അംഗത്വം എടുത്തതിന്റെ ചടങ്ങ് നടന്നത്. എന്നാൽ തങ്ങൾ പണ്ടേ ബിജെപി അനുഭാവികളാണെന്ന് തരൂരിന്റെ മാതൃസഹോദരി പറഞ്ഞതായും വാർത്തകളുണ്ട്. തന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് തെറ്റ് ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് തരൂർ പ്രതികരിച്ചു.
Post Your Comments