Latest NewsKerala

ലീഗിന് പരാജയ ഭീതിയെന്ന് കോടിയേരി ബാലകൃഷ്ണൻ

ലീഗ്-എസ്.ഡി.പി.ഐ കൂട്ടുകെട്ട് അപകടകരമാണെന്നും

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് പരാജയ ഭീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വർഗീയ കാർഡ് ഇറക്കി കളിക്കാനാണ് ലീഗിന്റെ നീക്കം. കോൺഗ്രസ് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലീഗ്-എസ്.ഡി.പി.ഐ കൂട്ടുകെട്ട് അപകടകരമാണെന്നും കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മുസ്ലിം ലീഗുമായി ചർച്ച നടത്തിയെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കി. .എസ്.ഡി.പിഐ സംസ്ഥാന പ്രസിഡന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ രഹസ്യ ചർച്ചയായിരുന്നില്ല നടന്നത്. കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും ചർച്ചയായി.ബെന്നി ബെഹനാൻ ചർച്ചയ്ക്ക് എത്തിയില്ലെന്ന് അബ്ദുൽ മജീദ് ഫൈസി വ്യക്തമാക്കി.

എന്നാൽ എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടുമായും രഹസ്യ ചർച്ച നടത്തിയിട്ടില്ലെന്ന് ഇടി മുഹമ്മദ്  വ്യക്തമാക്കിയിരുന്നു. ഇ.ടിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദ്ദിഖലി തങ്ങൾ പറഞ്ഞു.കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നു എന്നാണ് ഇ.ടി വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button