മുംബൈ: ഭർതൃ മാതാവിന്റെ മരണത്തിൽ സന്തോഷിച്ച യുവതിയെ ഭർത്താവ് കൊലപ്പെടുത്തി.പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപുരിലായിരുന്നു സംഭവം. ആപ്തേനഗര് സ്വദേശിയായ സന്ദീപ് ലോകാന്ദെയാണ് ഭാര്യ ശുഭാഗ്നിയെ (35) കൊലപ്പെടുത്തിയത്.
വീടിന്റെ മുകളിലത്തെ നിലയിൽനിന്നും യുവതിയെ തള്ളി താഴെയിടുകയായിരുന്നു. സന്ദീപിന്റെ അമ്മ മാലതിയുടെ മരണത്തില്‍ സന്തോഷിച്ചതാണ് ശുഭാഗ്നിയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് പോലീസ് പറയുന്നു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
Post Your Comments