Latest NewsKerala

ടോം വടക്കൻ കേരളത്തിലെ ബിജെപി സ്ഥാനാർത്ഥിയായേക്കും

ന്യൂഡൽഹി : ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ കേരളത്തിലെ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന . തൃശൂരിലോ ചാലക്കുടിയിലോ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്. അൽപ്പം മുമ്പാണ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് വാക്താവും എഐസിസി സെക്രട്ടറിയുമായിരുന്നു ടോം

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.പ്രധാനമന്ത്രിയുടെ വ്യക്തിത്വം തന്നെ ആകർഷിച്ചുവെന്നും ടോം വടക്കൻ കൂട്ടിച്ചേർത്തു. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ടോം വടക്കൻ പാർട്ടി മാറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് സീറ്റ് നൽകിയിരുന്നില്ല. ശശി തരൂർ മത്സരിക്കുന്ന സമയത്തും ടോം വടക്കന്റെ പേര് ഉയർന്നുവന്നിരുന്നു.

കഴിഞ്ഞ നാലുദിവസം മുമ്പ് വരെ കോൺഗ്രസ് പാർട്ടിക്കുവേണ്ടി ചാനൽ ചർച്ചകളിൽ ടോം വടക്കൻ എത്തിയിരുന്നു. ടോം വടക്കന്റെ പാർട്ടിമാറ്റാം ഒരു ട്രെയ്‌ലർ മാത്രമാണെന്നും യഥാർത്ഥ കളികൾ ഇനിയും കാണാനിരിക്കുന്നതേയുള്ളുവെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button