കടുത്തുരുത്തി: ബൈക്കും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം മട്ടാഞ്ചേരി പനയപ്പള്ളി തുണ്ടിക്കല്‍ വീട്ടില്‍ ഇക്ബാലിന്റെ മകന്‍; മുഹമ്മദ് ഇന്‍സാഫ്(19) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ കുറുപ്പന്തറയ്ക്ക് സമീപം പുളിന്തറ വളവിലാണ് അപകടം.
എം.ജി.യൂണിവേഴ്‌സിറ്റിയില്‍ വന്ന ശേഷം തിരികെ കൊച്ചിയിലേക്ക് പോകുകയായിരുന്ന മുഹമ്മദ് സഞ്ചരിച്ചിരുന്ന ബൈക്കും കോട്ടയത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ ;തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് വിദ്യാര്‍;ഥിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊച്ചിന്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിയാണ് മുഹമ്മദ്.
സംഭവത്തില്‍ പ്രകോപിതരായ ഒരുസംഘം ആള്‍;ക്കാര്‍ അപകടത്തിന് കാരണമായ ലോറി അടിച്ചുതകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് 28 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments