News

പീഡന പരാതിയില്‍ കുടുങ്ങി മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍

 

തിരുവനന്തപുരം: മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു നേരെ പീഡന പരാതി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹൈബി ഈഡനെതിരേ ബലാത്സംഗക്കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചു, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളുമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. യുവതിക്ക് വ്യവസായം ആരംഭിക്കാന്‍ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് മുന്‍പ് കെ.സി.വേണുഗോപാല്‍ എംപി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിപ്പട്ടികയിലുള്ള നേതാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button