KeralaLatest NewsIndia

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിനെ ഉടന്‍ മാറ്റണമെന്ന് ഹൈക്കോടതി

പുതിയ പട്ടിക നാളെ സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം മറ്റു മാർഗങ്ങൾ സ്വീകരിക്കുമെന്നും കോടതി

കൊച്ചി : തിരുവിതാകൂർ ദേവസ്വം ബോർഡിൽ പുതിയ കമ്മീഷണറെ നിയമിക്കുന്നത് വൈകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കമ്മീഷണർ സ്ഥാനത്ത് നിന്ന് എൻ വാസുവിനെ ഉടൻ മാറ്റണമെന്നും പുതിയ കമ്മീഷണർ നിയമന പട്ടിക നാളെ തന്നെ സമർപ്പിക്കാനും കോടതി നിർദേശിച്ചു .പുതിയ പട്ടിക നാളെ സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം മറ്റു മാർഗങ്ങൾ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ദേവസ്വം കമ്മീഷണർ നിയമനം കാരണമില്ലാതെ വൈകിപ്പിക്കുന്നു എന്നാണ് സർക്കാരിനെതിരെ ഉയരുന്ന വിമർശനം. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ചില ഹർജികൾ പരിഗണിക്കവെ ആണ് കമ്മീഷണർ നിയമനം വൈകിക്കുന്ന സർക്കാർ നടപടിയിൽ പരാമർശം നടത്തിയത് .ദേവസ്വം കമ്മീഷണർ എൻ.വാസുവിന്റെ കാലാവധി ഇക്കഴിഞ്ഞ ജനുവരി 31ന് അവസാനിച്ച സാഹചര്യത്തിൽ പുതിയ പട്ടിക സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.

പട്ടിക സമർപ്പിക്കാൻ അനുവദിച്ച സമയം അവസാനിച്ചതിനെ തുടർന്നാണ് കോടതി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button