പത്തനംതിട്ട: ശബരിമലയിലെ ആരവനയിലും അപ്പത്തിലും ഉപയോഗിക്കുന്ന ശർക്കര ഹലാലാണെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു സമ്മതിച്ചതിനു പിന്നാലെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ‘ഹലാൽ എന്നാൽ നല്ലത് എന്ന അർത്ഥമാണെന്നും , ചീത്ത അല്ലാത്തത് എന്നാണ് അതിന്റെ നേർക്ക് നേരെയുള്ള അർത്ഥം, ഉദാഹരണം, ചത്തത്, കുത്തി ചത്തത്, വീണു ചത്തത്, അടിച്ചു കൊന്നത് ഒന്നും ഹലാൽ ഭക്ഷണമല്ല, പന്നി മാംസം, രക്തം, ശവം ഒന്നും ഹലാൽ അല്ല, ഇതിൽ എവിടെയാണ് മതം, ഇതിൽ എവിടെയാണ് ജാതീയത, സംഘ് പരിവാർ ഇതിൽ മതം കലർത്തുന്നു, അത്രയേ ഉള്ളൂ, ഹലാൽ ഭക്ഷണം എന്നു വെച്ചാൽ നല്ല ഭക്ഷണം എന്നെ അര്ഥമുള്ളൂ, ഇത് കഴിക്കാൻ ആരും ആരെയും നിർബന്ധിക്കുന്ന പ്രശ്നമേ ഇല്ല, വേണ്ടവർക്ക് ഉപയോഗിക്കാം’ എന്നാണു ഒരാളുടെ കമന്റ്.
ഇതിനു പിന്നാലെ മറുപടിയും എത്തി, ‘ശർക്കര എങ്ങനാ അന്തരിക്കുന്നത് കരിമ്പിൻറെ തലക്കടിക്കാതെയോ കുത്തി ചാവാതെയോ അന്തരിച്ചു ശുദ്ധമായ എന്നതാണോ ഈ ഹലാൽ ശർക്കര എന്നാൽ അർത്ഥം’ എന്ന് മറ്റൊരാൾ ചോദിച്ചു.
അതേസമയം ഹലാലും തുപ്പലുമെല്ലാം വിവാദമാകുന്ന സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ അപ്പം-അരവണ പ്രസാദങ്ങൾ നിർമ്മിക്കുന്നതിനായി ഹലാൽ ശർക്കര ഉപയോഗിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര എങ്ങനെ വീണ്ടും വിൽക്കാൻ സാധിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. ഫുഡ് സേഫ്റ്റി അതോറിറ്റിയും ഈ ശർക്കര ഉപയോഗശൂന്യമാണെന്ന റിപ്പോർട്ട് നൽകിയിരുന്നു. അങ്ങനെയിരിക്കെയാണ് ശർക്കര മറിച്ചു വിൽക്കാനുള്ള നീക്കം നടന്നിരിക്കുന്നത്.
എന്നാൽ ടൺ കണക്കിന് ശർക്കരയാണ് കെട്ടിക്കിടക്കുന്നതെന്നും, അവ നശിപ്പിച്ചു കളയാൻ ദേവസ്വം ബോർഡിന് സാധിക്കുമായിരുന്നില്ലെന്നും എൻ. വാസു പറയുന്നു. ഈ സാഹചര്യത്തിൽ ശർക്കര മറിച്ചു വിൽക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഔഷധ നിർമ്മാണത്തിനും സാനിറ്റൈസർ നിർമ്മാണത്തിനും ശർക്കര ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഉപയോഗിക്കാൻ വേണ്ടി ശർക്കര പുനർലേലം ചെയ്യാമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.
Post Your Comments