ബാഴ്‌സലോണയും ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഒളിംപിക് ലയോണിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെയാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്.
പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ നിറംമങ്ങിയ ബാഴ്‌സലോണ രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് തിരിച്ചുവരുന്നതാണ് കണ്ടത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലയോണിനെ കറ്റാലന്‍ സംഘം തകര്‍ത്തത്.ഫോം വീണ്ടെടുത്ത മെസി ഇരുവട്ടം വല ചലിപ്പിച്ചു(17,78). മെസിയാണ് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചതും. കുട്ടീഞ്ഞോ, ജെറാള്‍ഡ് പിക്വ, ഒസ്മാന്‍ ഡെംബല എന്നിവരും സ്‌കോര്‍ ചെയ്തു.
ലൂക്കാസ് തൊസാര്‍ട്ട് ആണ് ലയോണിന്റെ ആശ്വാസ ഗോള്‍ നേടിയത്.മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂള്‍ അവസാന എട്ടിലെത്തിയത്. ഇരട്ട ഗോള്‍ നേടിയ സാഡിയോ മാനയും വാന്‍ ഡിജിക്കുമാണ് ചെമ്പടയുടെ വിജയശില്പികള്‍. ലിവര്‍പൂള്‍ താരം ജോയല്‍ മാറ്റിപ്പിന്റെ ഓണ്‍ഗോള്‍ മാത്രമായിരുന്നു ബയേണിന് ആശ്വാസം. അടുത്ത മാസം 9,10 തീയതികളിലാണ് ആദ്യ പാദ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.
Post Your Comments