ബംഗളൂരു : ബംഗളൂരുവില്‍ രാത്രി തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കണോ എന്നതില്‍ കരാറുകാര്‍ തീരുമാനമെടുക്കും. അടുത്ത ദിവസം മുതല്‍ വിളക്കുകള്‍ പ്രകാശിപ്പിക്കില്ലെന്നാണ് വൈദ്യുതി കരാര്‍ ജീവനക്കാര്‍ പറയുന്നത്. ഈ ആഴ്ച്ച തന്നെ കുടിശിക തീര്‍ത്ത് വേതനംം നല്‍കിയില്ലെങ്കില്‍ നഗരം ഇരുട്ടിലാക്കുമെന്നാണ് ഇവരുടെ ഭീഷണി.
കഴിഞ്ഞ ഒന്നരവര്‍ഷമായി ശമ്പളകുടിശ്ശിക വന്നതോടെയാണ് കരാറുകാര്‍ പ്രതിഷേധത്തിനിറങ്ങുന്നത്. നഗരത്തില്‍ തെരുവ് വിളക്ക് കത്തിക്കാന്‍ നിലവിലുള്ളത് 120 കരാറുകാരാണ്. 32 കോടിയിലേറെ രൂപയാണ് കുടിശിക ഇനത്തില്‍ കരാറുകാര്‍ക്ക് കിട്ടാനുള്ളത്. ബൃഹത് ബംഗളൂരു മഹാനഗര പാലിക പദ്ധതിയിലാണ് തെരുവുവിളക്കുകള്‍ കത്തിക്കുന്നതിനുള്ള കരാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുടിശിക തീര്‍ത്ത് പണം നല്‍കിയില്ലെങ്കില്‍ പണിമുടതക്കിന് പുറമേ പ്രതിഷേധസമരത്തിനും യൂണമിയയന്‍ ഭാരവാഹികള്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യം മേയര്‍ ഉള്‍പ്പെടെയെുള്ളവരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കരാറുകാര്‍ പണിമുണക്ക് നടത്തി ഒരു രാത്രി ബംഗളൂരുവിനെ ഇരുട്ടിലാക്കിയിരുന്നു.
Post Your Comments