ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദ, ബിരുദാനന്തരബിരുദ, പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.പ്ലസ് ടു, ബി.എ., ബി.എസ്സി., ബി.ഇ., ബി.ടെക്., ബി. എസ്സി. (മാത്തമാറ്റിക്സ്), എം. എസ്സി. (മാത്തമാറ്റിക്സ്), എം. എസ്സി. (ഫിസിക്സ്), എം.എസ്സി. (കംപ്യൂട്ടര്‍ സയന്‍സ്), എം.സി.എ. തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് വിവിധ പ്രോഗ്രാമുകളിലായി യോഗ്യതയ്ക്ക് വിധേയമായി അപേക്ഷിക്കാം.മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് ആന്‍ഡ് ഫിസിക്സ് എന്നീ രണ്ടു ത്രിവത്സര ബാച്ചിലര്‍ ഓഫ് സയന്‍സ് (ഓണേഴ്സ്) പ്രോഗ്രാമുകളാണ് ബിരുദതലത്തിലുള്ളത്.
മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഡേറ്റാ സയന്‍സ് എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ്. മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ് എന്നീ വിഷയങ്ങളില്‍ പിഎച്ച്.ഡി.ഫിസിക്സ് പിഎച്ച്.ഡി. ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളിലേക്കും പ്രവേശനപരീക്ഷയുണ്ട്. കോഴിക്കോട്, തിരുവനന്തപുരം എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്. ഫിസിക്സ് പിഎച്ച്.ഡി. പ്രവേശനം ജോയന്റ് എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) വഴിയാണ്. നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്സ് (എന്‍.ബി.എച്ച്.എം.) ഫെലോഷിപ്പ് ഉള്ളവര്‍ മാത്തമാറ്റിക്സ് പിഎച്ച്.ഡി. പ്രവേശനപരീക്ഷയും തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ജെസ്റ്റ് യോഗ്യത നേടിയവര്‍ പിഎച്ച്.ഡി. കംപ്യൂട്ടര്‍ സയന്‍സ് പ്രവേശനപരീക്ഷയും എഴുതേണ്ടതില്ല.അവസാന തീയതി: ഏപ്രില്‍ 13ാം തിയ്യതി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.cmi.ac.in/admissions/
Post Your Comments