KeralaLatest News

വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി വീണ്ടും ഒളിവില്‍ പോയി

കോട്ടയം: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷ് ഒളിവില്‍ പോയി. വിസ്താരം നടക്കുന്നതിനിടെയാണ് പ്രതി മുങ്ങിയത്. പ്രായപൂ‌ര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി മറ്റുള്ളവ‌ര്‍ക്ക് കാഴ്ച വച്ചുവെന്നതാണ് കേസ്. കേസെടുത്ത് പതിനെട്ട് വര്‍ഷത്തിന് ശേഷം 2015ലാണ് സുരേഷ് കീഴടങ്ങിയത്.

ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലായിരിക്കെയാണ് വീണ്ടും ഒഴിവില്‍ പോകുന്നത്. കോട്ടയം പ്രത്യേക കോടതിയില്‍ കേസില്‍ വിചാരണ നടന്ന് വരികയായിരുന്നു. ഒഴിവില്‍ പോയിരിക്കുന്ന പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ന്‍ അപേക്ഷ നല്‍കുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ട‌ര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button