ഇറ്റലി; കൃത്യമായ ഇടവേളകളിൽ പ്രതിരോധ കുത്തിവെപ്പുകളെടുക്കാത്ത കുട്ടികൾക്ക് സ്കൂളിൽ ഇറ്റളി വിലക്കേർപ്പെടുത്തി .രാജ്യത്ത് നിർബന്ധിത കുത്ിവെപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ ചൂടുപിടിക്കുന്ന സമയത്താണ് പുതിയ നീക്കം.
പ്രിതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുക്കാതെ കുട്ടികളെ സ്കൂളിലയച്ചാൽ കാത്തിരിക്കുന്നത് കനത്ത പിഴയാണ്. ഇത്തരം കുട്ടികളെ സ്കൂളിലയച്ചാൽ ഏകദേശം 39000 രൂപ യാണ് പിഴയായൊടുക്കേണ്ടി വരിക.
കുട്ടി 6 വയസിൽ താഴെ പ്രായമുള്ളയാണെങ്കിൽ സ്കൂളിൽ പ്രവേശനം നേടാൻ അനുവദിക്കുകയില്ലെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
പ്രതിരോധ കുത്തിവെപ്പെടുത്തു എന്ന് തെളിയിക്കുന്ന രേഖകൾ കാണിക്കാതെ നഴ്സറികളിൽ പോലും വിലക്കേർപ്പെടുത്തുകയാണ് ലോറെൻസിനെന്ന പുതിയ നിയമത്തിലൂടെ ഇറ്റലി.
Post Your Comments