തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടതിലും അധികമായി ചൂട് കനത്തതിനെ തുടര്‍ന്ന് ഉത്സവങ്ങളിലും മറ്റും ആനയെ എഴുന്നള്ളിക്കുന്നതിന് കര്‍ശന നിയന്ത്രണത്തിന് ഉത്തരവ്. ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന 10 മണി മുതല്‍ 4 മണി വരെ ആനകളെ എഴുന്നള്ളിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ആനകളെ എഴുന്നള്ളിക്കുന്നതിന് മാത്രമല്ല, കൊടും ചൂടിന് ശമനം ഉണ്ടാകുന്നത് വരെ തുറസായ സ്ഥലങ്ങളില്‍ ആനകളെ നിര്‍ത്തുന്നതിനും ലോറിയില്‍ കയറ്റി കൊണ്ടു പോകുന്നതിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിരോധനത്തെ തുടര്‍ന്ന് ചില ഉത്സവ ചടങ്ങുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. എങ്കിലും കാലാവസ്ഥ വ്യതിയാനം മൂലമുള്ള കനത്ത ചൂട് പരിഗണിക്കണം എന്നും ഒപ്പം തന്നെ ആനകള്‍ക്കും തൊഴിലാളികള്‍ക്കും ഉണ്ടാകുന്ന വലിയ ബുദ്ധിമുട്ട് പരിഗണിക്കണം എന്നും ഉത്തരവില്‍ പറയുന്നു. ആന ഉടമകളും ആന ഡെക്കറേഷന്‍ ഏജന്റുമാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പാലിക്കണമെന്നാണ് കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ആവശ്യം.
നിലവിലുള്ള ബുദ്ധിമുട്ടുകള്‍ ആഘോഷ കമ്മിറ്റികളെ കൃത്യമായി ബോധ്യപ്പെടുത്തണം. അവരുടെ സഹകരണം ഉറപ്പാക്കണം. ഉച്ച സമയത്ത് ഉള്ള എഴുന്നള്ളിപ്പുകള്‍ തീര്‍ത്തും ഒഴിവാക്കണം. കൂടാതെ യാതൊരു കാരണവശാലും ആനകളെ വിശ്രമത്തിനായി നേരിട്ട് വെയില്‍ ഏല്‍ക്കുന്ന തരത്തില്‍ തുറസായ സ്ഥലത്ത് നിര്‍ത്താന്‍ പാടുള്ളതല്ല. 10 മുതല്‍ നാല് മണിവരെ ഉള്ള സമയത്ത് ആനകളെ ലോറിയില്‍ യാത്രക്കായി കൊണ്ട് പോകുന്നത് ഒഴിവാക്കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും എല്ലാ ആന ഉടമകളും ഏജന്റ് മാരും കര്‍ശ്ശനമായി പാലിക്കണമെന്നും ഫെഡറേഷന്‍ പറയുന്നു.
Post Your Comments