KeralaNattuvarthaLatest NewsNews

ചെക്ക് ഡാമിൽ കുടുങ്ങിയ ആന ചെരിഞ്ഞു

പോ​ത്തു​പാ​റ മ​ണ​ലാ​രു എ​സ്​​റ്റേ​റ്റി​ലെ ചെ​ക്ക്ഡാ​മി​ല്‍ രണ്ടു ദി​വ​സ​മാ​യികു​ടു​ങ്ങി​യ പി​ടി​യാ​ന​യെ വ്യാ​ഴാ​ഴ്ച ചെ​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളം കു​ടി​ക്കാ​നി​റ​ങ്ങി​യ കാ​ട്ടാ​ന ചെ​ക്ക്ഡാ​മി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടു ത​ന്നെ കാ​ട്ടാ​ന​യെ ചെ​ക്ക്ഡാ​മി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ക​ണ്ടി​രു​ന്നു. ഉ​ട​നെ വ​നം അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചെ​യ്തിരുന്നു

Also Read:പോ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ; കേരള പോലീസിനെ വകവെയ്ക്കാതെ ഇ​റ​ങ്ങിയോടി പിടികിട്ടാപ്പുള്ളി

വിവരത്തിന്റെ അടിസ്ഥാനത്തിൽ വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​ര്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​രു​ന്നു. നെ​ല്ലി​യാ​മ്ബ​തി വ​നം റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വ​ടം കെ​ട്ടി​വ​ലി​ച്ച്‌ ര​ക്ഷി​ക്കാ​നാ​യി​രു​ന്നു ശ്ര​മം.
എ​ന്നാ​ല്‍, ആ​ന തു​മ്ബി​ക്കൈ​കൊ​ണ്ട് വെ​ള്ളം വ​ക​ഞ്ഞ്​ മാ​റ്റി ക​ര ല​ക്ഷ്യ​മാ​ക്കി നീ​ന്തി​വ​രു​ന്ന​ത്​ ക​ണ്ട്​ ആ​രോ​ഗ്യ​മു​ള്ള ആ​ന സ്വ​യം ര​ക്ഷ​പ്പെ​ട്ട് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തോ​ടൊ​പ്പം പോ​കു​മെ​ന്നാ​ണ് വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം മ​തി​യാ​ക്കി വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും വ​നം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണ് കാ​ട്ടാ​ന ചെ​രി​ഞ്ഞ​തെ​ന്നും ഇ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ അഭിപ്രായപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button