KeralaLatest News

ശബരിമല വിഷയം പ്രചാരണായുധമാക്കരുത്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംഭവത്തില്‍ വ്യക്തത വരുത്തിയെന്ന് പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം അവസാനിച്ചു. യോഗത്തില്‍ തൃപ്തിയുണ്ടെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ശബരിമലപ്രചാരണ വിഷയമാക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍, മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ശബരിമല വിഷയം പ്രചാരണായുധമാക്കരുതെന്നും, ഇക്കാര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തത വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരാധനാലയങ്ങളെ പ്രചാരണവശ്യത്തിന് ഉപയോഗിക്കാനാവില്ലെന്ന്് ടീക്കാറാം മീണ പറഞ്ഞു. അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button